ഇസ്ലാംമതം ഫ്രാന്‍സിന് ഗുരുതര പ്രശ്നം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്കി ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍കോയിസ് ഹോളണ്ട്. വരുംകാലത്ത് ബുര്‍ഖ ധരിച്ച സ്ത്രീ രാജ്യത്തിന്റെ പ്രതീകമാകുമെന്നും അദ്ദേഹം പറയുന്നു. രാജ്യം വിദൂരഭാവിയില്‍ ഇസ്ലാമിക രാജ്യമാകുമെന്ന് വിവിധയിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സൂചനയേകുന്ന പശ്ചാത്തലത്തിലാണ് ഹോളണ്ടിന്റെ പ്രസ്താവന.
ഫ്രാന്‍സിലെ എത്നിക് ന്യൂനപക്ഷ ഫുട്ബോള്‍ താരങ്ങള്‍ സ്വവര്‍ഗ പ്രേമികളാണെന്നും അവര്‍ മൂല്യങ്ങളില്ലാത്തവരാണൈന്നും അവര്‍ ഫ്രാന്‍സ് വിട്ട് നേരത്തെ പോകുമെന്നും ഫ്രാന്‍കോയിസ് അഭിപ്രായപ്പെടുന്നു.മുസ്ലിം പശ്ചാത്തലത്തിലുള്ളവരുടെ നേര്‍ക്ക് ഫ്രാന്‍സില്‍ പൊതുവെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നതിനിടയിലാണ് ഫ്രാന്‍കോയിസും ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എ പ്രസിഡന്റ് ഷുഡ് നോട്ട് സേ ദാറ്റ് എന്ന പുതിയ പുസ്തകത്തിന് നല്കിയ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടെയാണ് ഫ്രാന്‍കോയിസ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
.2012ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഫ്രാന്‍കോയിസ് ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നതെങ്കിലും ഇപ്പോഴാണ് വെളിച്ചത്ത് വന്നിരിക്കുന്നത്. ഫ്രാന്‍സ് ഫുട്ബോള്‍ ടീമില്‍ കളിക്കാര്‍ തമ്മില്‍ അടുത്ത ബന്ധം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ ടീമില്‍ പെട്ട എത്നിക് മൈനോറിറ്റിയില്‍ പെട്ട കളിക്കാര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ലെന്നും നല്ലതും ചീത്തയും തിരിച്ചറിയുന്നതിന് അവര്‍ മാനസികമായി തയ്യാറെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.പാരീസില്‍ ജനിച്ച മുസ്ലിം കളിക്കാരനായ പോള്‍ പോഗ്ബയെ പോലുള്ളവര്‍ ലോകത്തിലെ തന്നെ മികച്ച ഫുട്ബോള്‍ കളിക്കാരാണ്.
Discussion about this post