വാഷിങ്ടണ്‍: ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് അമേരിക്ക. പാക്കിസ്ഥാന് നടപടിയെടുക്കാന്‍ വിമുഖത കാണിച്ചാല്‍ യുഎസ് ഒറ്റയ്ക്ക് അത് ചെയ്യാന്‍ മടിക്കില്ലെന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് തടയാന്‍ നേതൃത്വം നല്കുന്ന ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആദം സൂബിന് വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരസംഘടനകള്‍ക്കെതിരെയും പാക്കിസ്ഥാന് നടപടിയെടുക്കണമെന്നാണ് യുഎസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ സഹായിക്കാനും തയാറാണ്. പക്ഷേ, എന്നിട്ടും ഭീകരസംഘടനകള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നത് തടുര്ന്നാല് യുഎസ് ഒറ്റയ്ക്ക് നടപടിയെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഭീകരവാദത്തിന് പാക്കിസ്ഥാന് തന്നെ നിരവധി തവണ ഇരയായിട്ടുണ്ട്. സ്കൂളുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ പല തവണ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള സമയത്ത് ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്നു പാക്കിസ്ഥാന് പിന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ മറ്റു പല സന്ദര്‍ഭങ്ങളിലും ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയും പാക്കിസ്ഥാന് സ്വീകരിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ ലക്ഷ്യമാക്കി പാക്ക് സൈന്യം നടത്തിയ ആക്രമണം വിജയം നേടിയത് ഇതിനു ഉദാഹരണമാണ്. ഈ സ്ഥലങ്ങളില്‍നിന്നും ഭീകരരെ തുരത്താന്‍ സേനയ്ക്ക് കഴിഞ്ഞു. ഇസ്!ലാമിക് സ്റ്റേറ്റിനെ ഭീകരസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭീകര സംഘടനയായ തെഹ്!രീകെ താലിബാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. പാക്ക് സര്‍ക്കാര്‍ നടപടിയെടുക്കുമ്പോഴും പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഭീകരസംഘടനകള്‍ക്ക് ഇപ്പോഴും സഹായം നല്‍കുന്നത് തുടരുകയാണ്. ഇതൊരു വലിയ പ്രശ്നമാണെന്നും ആദം സൂബിന് പറഞ്ഞു.
Discussion about this post