ഡല്‍ഹി: രാജ്യം ദീപാനവി ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ക്ക് ആശംസ സന്ദേശം അയക്കാന്‍ ്രഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ആഘോഷത്തിന്റെ സന്ദേശങ്ങള്‍ ഉള്‍പ്പെട്ട കത്തുകളും ആശംസകളും അതിര്‍ത്തിയിലെ സൈനികര്‍ക്ക് അയയ്ക്കാന്‍ ട്രു സോള്‍ജിയേഴ്സ് എന്ന വീഡിയോ കാമ്പയിനിലൂടെയാണ് മോദി ആവശ്യപ്പെട്ടത്.
നരേന്ദ്ര മോദി മൊബൈല്‍ ആപ്ലിക്കേഷന്‍, മൈഗവ് എന്ന വെബ്സൈറ്റ്, ആകാശവാണി എന്നീ മാധ്യമങ്ങള്‍ ഇതിനായി ഉപയോഗിക്കാമെന്നും മൂന്ന് മിനിറ്റ് നീണ്ട വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
എല്ലാവരും ദിപാവലി ആഘോഷിക്കുമ്പോള്‍ സൈനികര്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ കാത്തു സംരക്ഷിക്കുകയാണ്. സൈനികര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതിലൂടെ അവരെയും ആഘോഷത്തിന്റെ ഭാഗമാക്കാനാകും.മോദി ആഹ്വാനം ചെയ്തു.
I sent my #Sandesh2Soldiers. You could also do the same. Your wishes will certainly make our forces very happy. https://t.co/TYuxNNJfIf
— Narendra Modi (@narendramodi) October 22, 2016
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ 10 കോടിയോളം വരുന്ന ജനങ്ങള്‍ ഈ കാമ്പയിന് ഏറ്റെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 1.25 കോടി ജനങ്ങള്‍ സൈനികര്‍ക്കൊപ്പം നിന്നാല്‍ അവരുടെ ശക്തി 1.25 കോടി മടങ്ങായി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
https://twitter.com/narendramodi/status/789819485972680704?ref_src=twsrc%5Etfw
Discussion about this post