റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 19 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. കിവീസ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.4 ഓവറില്‍ 241ന് എല്ലാവരും പുറത്തായി.
മികച്ച തുടക്കത്തിനുശേഷം മധ്യനിരയിലുണ്ടായ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യന്‍ തോല്‍വിക്കു കാരണമായത്. രണ്ടിന് 127 എന്ന നിലയില്‍നിന്ന് ഏഴിന് 167 എന്ന നിലയിലേക്ക് ഇന്ത്യ തകരുകയായിരുന്നു. അജിന്‍ക്യ രഹാനെ (57), വിരാട് കോഹ്ലി (45)എന്നിവര്‍ മികച്ച തുടക്കം നല്കി. എന്നാല്‍ മധ്യനിര ചെറുത്ത് നില്‍ക്കാതെ കീഴടങ്ങി.
രോഹിത് ശര്‍മ (11), ധോണി (11), മനീഷ് പാണ്ഡേ (12), കേദാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിങ്ങനെയാണ് മധ്യനിര ബാറ്റ്സ്മാന്മാരുടെ നേട്ടം. അക്സര്‍ പട്ടേല്‍ (38), ധവാല്‍ കുല്‍ക്കര്‍ണി (24*) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം നേടാനായില്ല. കിവീസിനായി ടിം സൗത്തി മൂന്നു വിക്കറ്റ് നേടി.
ഇതോടെ പരമ്പര 2-2 സമനിലയിലായി. ശനിയാഴ്ച വിശാഖപട്ടണത്താണ് പരമ്പരയിലെ അവസാന മത്സരം.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ അര്‍ധ സെഞ്ചുറിയാണ് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
.84 പന്തില്‍ 72 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലും 40 പന്തില്‍ 39 റണ്‍സടിച്ച ടോം ലാഥമും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് കിവീസിന് മികച്ച അടിത്തറ നല്‍കിയത്. ഇന്ത്യയ്ക്ക് വേണ്ടി അമിത് മിശ്ര രണ്ടു വിക്കറ്റ് നേടി.
മികച്ച തുടക്കമാണ് ഈ മത്സരത്തിലും കിവീസിന് ലഭിച്ചത്. ലാതം-ഗുപ്റ്റില്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 96 റണ്‍സ് സ്കോര്‍ ചെയ്തു. ലാതം പുറത്തായതിന് ശേഷമെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും സ്കോര്‍ മുന്നോട്ടു നീക്കി. എന്നാല്‍ അക്ഷര്‍ പട്ടേല്‍, കേദാര്‍ ജാദവ്, അമിത് മിശ്ര സ്പിന്നന്‍ സഖ്യം മത്സരത്തില്‍ പിടിമുറുക്കിയതോടെ ന്യൂസിലന്‍ഡിനെ പിടിച്ചുകെട്ടാന്‍ എം.എസ്.ധോണിക്കും കൂട്ടര്‍ക്കും കഴിഞ്ഞു.
59 പന്തില്‍ 41 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസണെ അമിത് മിശ്ര പുറത്താക്കി. ആറു റണ്‍സെടുത്ത ജെയിംസ് നീഷാമാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്. ഇന്ത്യക്കായി അമിത് മിശ്ര രണ്ടും അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യെ എന്നിവര്‍ ഓരോ വിക്കറ്റും നേടി. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലാണ്.
Discussion about this post