ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. ഇതിന് തെളിവാണ് യു പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഖിലേഷ് പുറത്തിറക്കിയ പുതിയ പ്രചാരണ വീഡിയോ. ഈ വീഡിയോയില്‍ പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിനെയോ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവിനെയോ കാണിക്കുന്നുപോലുമില്ല.
അഖിലേഷ് യാദവും ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവും കുട്ടികളും പ്രഭാതഭക്ഷണം കഴിക്കുന്ന ദൃശ്യത്തോടെയാണ് രണ്ടുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. മുസഫറാബാദ് കലാപത്തിലെ ഇരകള്‍ക്ക് സഹായം വിതരണം ചെയ്യുന്നതും, ഉന്നതതല കൂടിക്കാഴ്ചകളും, കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതും വീഡിയോയിലുണ്ട്. ഉത്തര്‍പ്രദേശിന്റെ ശോഭനമായ ഭാവിയ്ക്കായി പ്രതിഞ്ജാബദ്ധനെന്ന അഖിലേഷിന്റെ പ്രഖ്യാപനവും വീഡിയോയിലുണ്ട്.
പുതിയ കുടുംബപോരിന്റെ പശ്ചാത്തലത്തില്‍ മുലായത്തെയും ശിവപാലിനെയും ഒഴിവാക്കിയുള്ള വീഡിയോ ചര്‍ച്ചയായിട്ടുണ്ട്. മുലായത്തെ തള്ളി അഖിലേഷ് സ്വയം നേതാവായി പ്രഖ്യാപിക്കുന്നതാണ് പുതിയ വീഡിയോയിലൂടെ വ്യക്തമാകുന്നതെന്നാണ് രാഷ്ട്രീയനേതൃത്വങ്ങളുടെ വിലയിരുത്തല്‍. വീഡിയോ കാണാം.
Discussion about this post