മാധ്യമപ്രവര്‍ത്തകരുടെ ശമ്പളവും പ്രവൃത്തിസമയവും സംബന്ധിച്ച പ്രശ്നം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച വീണാ ജോര്‍ജ് എംഎല്‍എയുടെ അതിനുള്ള ധാര്‍മ്മീകത ചോദ്യം ചെയ്ത് മുന്‍ സഹപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ആര് ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണാ ജോര്‍ജ് ടിവി ന്യൂവിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയിരിക്കെ ശമ്പളമില്ലാത്തതിനാല്‍ ലൈവ് നില്ക്കാന് പറ്റില്ലെന്ന് അറിയിച്ച സഹപ്രവര്‍ത്തകനെ പിരിച്ചുവിടാന്‍ കമ്പനി സിഇഒയോട് ആവശ്യപ്പെട്ട ആളാണ് വീണ ജോര്‍ജ്ജെന്ന് ഗോപകുമാര്‍ പറയുന്നു. അന്ന് തട്ടിത്തെറിപ്പിച്ച സഹപ്രവര്‍ത്തകന്റെ ശമ്പളം വാങ്ങികൊടുത്തിട്ടുപോര മാഡം മാധ്യമ പ്രവര്‍ത്തകരെ മൊത്തം ഉദ്ധരിക്കാന്‍ എന്നാണ് ഗോപകുമാര്‍ ചോദിക്കുന്നു.
[fb_pe url=”https://www.facebook.com/gopakumar.ramachandrakartha/posts/10210644786377542″ bottom=”30″]
പ്രതിസന്ധി ഘട്ടത്തില്‍ കേരള ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടിവി ന്യൂ ചാനവിന്റെ ന്യൂസ് വിഭാഗം ഹെഡായി വീണ ജോര്‍ജ്ജ് ചുമതലയേറ്റിരുന്നു. വീണ ചാനലില്‍ ജോയിന്‍ ചെയ്തതിനെ പിറകെ ഇന്ത്യ വിഷനില്‍ നിന്നും മറ്റും നിരവധി ജേണവിസ്റ്റുകള് ടിവി ന്യൂവിലെത്തി. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെ ചാനല്‍ വിട്ട വീണ ജോര്‍ജ്ജ് റിപ്പോര്‍ട്ടര്‍ ചാനലില്‍ ചേക്കേറുകയായിരുന്നു. പിന്നീട് സിപിഎം ടിക്കറ്റില്‍ ആറന്മുളയില് നിന്ന് മത്സരിച്ച് എംഎല്‍എ ആവുകയും ചെയ്തു.
Discussion about this post