ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനോട് രാജ്യം വിട്ടു പോകാന്‍ പാകിസ്ഥാന് നിര്‍ദ്ദേശം. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി, എംബസിയിലെ ഉദ്യോഗസ്ഥനായ സുര്‍ജിത് സിംഗ് സ്വീകാര്യനല്ലെന്നും, ഒക്ടോബര്‍ 29നു മുന്‍പായി സുര്‍ജിത് സിംഗിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറി അറിയിക്കുകയായിരുന്നു. ചാരവൃത്തിയിലേര്പ്പെട്ടതിനേത്തുടര്ന്ന് ഡല്‍ഹിയിലെ പാകിസ്ഥാന് എംബസി ഉദ്യോഗസ്ഥനായ മെഹമൂദ് അക്തറിനെ ചാരവൃത്തിയിലേര്പ്പെട്ടതിന് പിടികൂടിയിരുന്നു. ഇയാളോട് രാജ്യം വിട്ടു പോകാന്‍ ഇന്ത്യ ആവശ്യപ്പെട്ടതിനു പ്രതികാരമെന്നോണമാണ് പാകിസ്ഥാന്റെ നടപടി.
ചാരവൃത്തിയിലേര്പ്പെട്ടതിനേത്തുടര്ന്ന് ഡല്‍ഹിയിലെ പാകിസ്ഥാന് എംബസി ഉദ്യോഗസ്ഥനായ മെഹമൂദ് അക്തറിനെ ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. അതിര്‍ത്തിയിലെ സൈനികവിന്യാസം സംബന്ധിച്ച രേഖകളും, അതിര്‍ത്തിപ്രദേശങ്ങളുടെ രേഖാചിത്രവുമടക്കം ഇയാളില്‍ നിന്നു പിടി കൂടിയിരുന്നു. അതേസമയം സുര്‍ജിത് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ നയതന്ത്ര പെരുമാറ്റച്ചട്ടലംഘനമാണെന്നാണ് പാകിസ്ഥാന് അവകാശപ്പെടുന്നത്.
Discussion about this post