ഡല്‍ഹി: ദീപാവലിക്ക് ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളുമായി പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ രംഗത്ത്. ബ്രോഡ് ബാന്‍ഡ് സര്‍വീസുകളില്‍ ഓഫറുകളുമായിട്ടാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. അവരുടെ തന്നെ പുതിയ വൈഫൈ മോഡവും പുറത്തിറക്കി. 1500 രൂപയാണ് ഈ മോഡത്തിന്റെ വില. 5 വര്‍ഷത്തെ വാറന്റ്റിയും 300 ജിബിയുടെ ഡേറ്റ ലഭിക്കണമെങ്കില്‍ 249 രൂപയുടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യണം.
ഐഡിയായും പുതിയ ഓഫറുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. 1 രൂപ മുടക്കിയാല്‍ 1 മണിക്കൂര്‍ നേരത്തേയ്ക്ക് അണ്‍ലിമിറ്റഡ് 4ജി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ മുഴുവന്‍ ഫ്രീ റോമിംഗ് നല്‍കിയാണ് വോഡഫോണ്‍ ദീപാവലിക്ക് തരംഗമാകുന്നത്. മറ്റ് 4ജി ഓഫറുകളും വോഡഫോണ്‍ നല്‍കുന്നുണ്ട്. ഇത് ആദ്യമായിട്ടാണ് വോഡഫോണ്‍ ഫ്രീ റോമിംഗ് ഏര്‍പ്പെടുത്തുന്നത്. ഇന്റര്‍നാഷ്ണല്‍ റോമിംഗ് ചാര്‍ജുകള്‍ കുറച്ചാണ് എയര്‍ടെല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ഏയര്‍ടെല്‍ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post