കൊണ്ടോട്ടി: രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കായി മഹാമൃത്യുഞ്ജയഹോമം നടത്താനൊരുങ്ങി മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതീക്ഷേത്രം. നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ആണ് ഹോമം നടത്തുന്നത്. തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും.
മൃത്യുഞ്ജയഹോമത്തിന് ആശംസകളുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ക്ഷേത്രത്തിലെത്തി. സൈനികര്‍ക്കും അതിര്‍ത്തിരക്ഷാ സേനാംഗങ്ങള്‍ക്കും പ്രാര്ഥനനടത്താനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. അന്നദാനഫണ്ടിലേക്കുള്ള സംഭാവന കെ.പി.എസ്. ഗ്രൂപ്പ് ചെയര്മാന് സുലൈമാന്‍ ഹാജി ക്ഷേത്രകമ്മിറ്റി ചെയര്മാന് കിഴക്കെപ്പാട്ട് ശിവദാസന്‍ കൈമാറി. തലയൂര് സുധാകരന് മൂസത്, ചന്ദ്രന് പുല്ലിത്തൊടി എന്നിവര്‍ മുനവ്വറലി തങ്ങളെ ആദരിച്ചു.
Discussion about this post