തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിതകാല റേഷന്‍കട സമരം. റേഷന്‍ കമ്മീഷന് കുടിശിക ഉടന്‍ വിതരണം ചെയ്യുക, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു റേഷന്‍ വ്യാപാരികള്‍ ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങുന്നത്.
ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, റേഷന്‍ ഡീലേഴ്സ് ഓര്ഗനൈസേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് എന്നിവരടങ്ങിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണു സമരം. ഇന്‍ഡന്റ് ബഹിഷ്കരിച്ചു കടയടയ്ക്കുന്ന വ്യാപാരികള്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ഇന്നു കൂട്ടധര്‍ണ നടത്തും. നാളെ തൃശൂരില്‍ ചേരുന്ന സംയുക്ത സമരസമിതി യോഗം ഭാവിസമരപരിപാടി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post