ടൈംസ് നൗവില്‍ നിന്ന് അര്‍ണാബ് ഗോസ്വാമി രാജിവച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാനലിന്റെ എഡിറ്റോറിയല്‍ മീറ്റിംഗിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ചാനല്‍ രംഗത്ത് തന്നെ തുടരുമെന്ന് അദ്ദേഹം തന്റെ കൂടെയുള്ളവര്‍ക്ക് ഉറപ്പ് നല്കി. ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇ ചീഫും പ്രസിഡണ്ടുമാണ് അദ്ദേഹം.
ചില ദേശീയ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്. എന്നാല്‍ വാര്‍ത്തയ്ക്ക് ടൈംസ് നൗ ചാനലിന്റെ ഔദ്യോഗികമായ വിശദീകരണം ഒന്നും പുറത്ത് വന്നിട്ടില്ല. അദ്ദേഹം ചാനലില്‍ തന്നെ തുടരുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍
ടൈംസ് നൗ റേറ്റിംഗില്‍ ഏറെ പിന്നിലുള്ളപ്പോഴാണ് അര്‍ണാബ് എഡിറ്റര്‍ ഇന്‍ ചീഫായി ചുമതലയേറ്റത്. കുറഞ്ഞ കാലം കൊണ്ടു തന്നെ തന്റേതായ ശൈലിയില്‍ ചാനലിന്റെ റേറ്റിംഗ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഒന്‍പത് മണിയ്ക്കുള്ള ദ ന്യൂസ് അവര്‍ 70 ശതമാനം ഓഡിയന്സിന്റെ സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. ഇന്ത്യന്‍ ചാനല്‍ സംവാദത്തിന്റെ അവസാന വാക്കായി ന്യൂസ് അവറിനെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
രാജ്യവിരുദ്ധമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായി വിമര്‍ശനങ്ങളും നിലപാടുകളും സ്വീകരിച്ചിരുന്ന അര്‍ണാബിന്റെ സമീപനം ഏറെ ചര്‍ച്ചയായിരുന്നു.
അതേസമയം ടൈംസ് നൗ ചാനലില്‍ നിന്ന് വിട്ടുപോകാതിരിക്കാന്‍ അര്‍ണാബിന് കടുത്ത സമര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post