പൂനെ: അതിര്‍ത്തി കാക്കുന്ന സൈന്യത്തിനും കര്‍ഷകര്‍ക്കുമായി തന്റെ സ്വത്തുക്കളെല്ലാം സമര്‍പ്പിച്ച് 73കാരനായ പൂനെ സ്വദേശിയായ പ്രകാശ് കേല്കറും ഭാര്യ ദീപയും. ബഹുരാഷ്ട്ര കമ്പനികളില്‍ പരുത്തിയുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് പ്രകാശ് കേല്‍കര്‍. ഇവര്‍ തയ്യാറാക്കിയ വില്‍പ്പത്ര പ്രകാരം സ്വത്തിന്റെ 30ശതമാനം വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, സൈന്യം എന്നിവയ്ക്കും ബാക്കി പത്തു ശതമാനം സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന അഞ്ച് എന്‍.ജി.ഒകള്‍ക്കും ലഭിക്കും.
ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ദുരിതം അനുഭവിക്കുന്നവരെ സഹായിച്ചു വന്ന ഇദ്ദേഹത്തിന്റെ വില്‍പ്പത്രത്തില്‍ മുഴുവന്‍ സമ്പാദ്യവും സൈനികര്‍, അവരുടെ കുടുംബം, കര്‍ഷകര്‍, പ്രകൃതി ക്ഷോഭങ്ങളും മറ്റ് ദുരന്തങ്ങള്‍ക്കും ഇരയാകുന്നവര്‍ എന്നിവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2013-ലാണ് തന്റെ മനസില്‍ ഇത്തരമൊരു ആശയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സ്വത്തു നല്കാന് തീരുമാനിച്ചതിനു ശേഷം അതിന്റെ നടപടികളെ കുറിച്ച് അന്വേഷിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, ധനകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, എന്നിവടങ്ങളുമായി ബന്ധപ്പെട്ടു. തന്റെ രണ്ടു പെണ്മക്കളും ഈ തീരുമാനത്തിന് പൂര്‍ണപിന്തുണ നല്‍കിയെന്നും കേല്‍ക്കര്‍ പറയുന്നു.
Discussion about this post