തിരുവനന്തപുരം: അംഗബലം വെച്ചു നോക്കിയാല്‍ മഹിളാസംഘടനകള്‍ ആഞ്ഞൊരു തുപ്പു കൊടുത്താല്‍ ഒലിച്ചു പോകാവുന്നതേയുള്ളൂ ഇവിടത്തെ ആണ്‍കോയ്മകള്‍ എന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. എന്നാല്‍ പുരുഷ കേന്ദ്രീകൃതമായ പാര്‍ട്ടി നേതൃത്വങ്ങള്‍ പറയുന്നത് കേട്ടു പ്രവര്‍ത്തിക്കാനെ മഹിളാ സംഘടനകള്‍ക്ക് സാധിക്കുന്നുള്ളു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.മഹിളാ സംഘടനകള്‍ ചളിക്കുണ്ടില്‍ വീണുപോയ നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ജോയ്മാത്യൂ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവരുടേതായ പെണ്‍സംഘടനകളുണ്ട്. അതില്‍ കുറച്ചുപേര്‍ സമ്മേളനങ്ങള്‍ക്ക് മുന്പില് ബാനര്‍ പിടിക്കാനും ബാക്കിയുള്ളവര്‍ തലയില്‍ തൊപ്പിയും വെച്ച് പ്രകടനങ്ങളില്‍ മറ്റുള്ളവരാല്‍ സംരക്ഷിതരോ സുരക്ഷിതരോ ആയി നടന്നു നീങ്ങുന്നതും കാണാം(മുദ്രാവാക്യം വിളിയും കണ്ടേക്കാം).
ഇനി പ്രത്യക്ഷത്തില്‍ ഒരു പാര്‍ട്ടിയിലും ഇല്ലാത്ത സ്ത്രീ സംഘടനകള്‍ വേറെയുമുണ്ട് അവര്‍ അവര്‍ക്കാകും പോലെ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നുമുണ്ട്. എന്നാല്‍ പാര്‍ട്ടി പോഷകികളായ മഹിളാസംഘടനകള്‍ നാട്ടില്‍ നടക്കുന്ന സ്ത്രീ പീഡങ്ങള്‍ക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുമെതിരെ കഴിഞ്ഞകാലങ്ങളില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്തതായി അറിവില്ല ചെയ്യുന്നതാകട്ടെ ചളിക്കുണ്ടില്‍ വീണുപോയ തങ്ങളുടെ നേതാക്കന്മാരെ സംരക്ഷിക്കാന്‍ പാടുപെടുക!
അംഗബലം വെച്ചു നോക്കിയാല്‍ ഈ മഹിളാസംഘടക്കാര്‍ ആഞ്ഞൊരു തുപ്പു കൊടുത്താല്‍ ഒലിച്ചു പോകാവുന്നതേയുള്ളൂ ഇവിടത്തെ ആണ്‍കോയ്മകള്‍ പക്ഷെ പുരുഷ കേന്ദ്രീക്രിതമായ പാര്‍ട്ടി നേതൃത്വം പറയുന്നതിനപ്പുറം പാര്‍ട്ടി പെണ്‍സംഘടനകള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്നാണു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുക (സംഘടലക്ക് അകത്താണെങ്കിലും സ്വന്തം വ്യക്തിത്വം അടിയറ വയ്ക്കാത്ത പ്രൊഫ. മീനാക്ഷി തംബാനെപ്പോലെയുള്ളവരെ മറന്നുകൊണ്ടല്ല).
ഇതു കൊണ്ടൊക്കെ തന്നെയാണു ബലിയാടുകളായിപ്പോകുന്ന അബലകള്‍ ഭാഗ്യലക്ഷ്മിയെപ്പോലുള്ള ഒറ്റപ്പെട്ട തുരുത്തുകള്‍ തേടിപ്പോകുന്നത്. നീതിയുടെ കൊടി തണലായുള്ള ഇത്തരം തുരുത്തുകളില്‍ മാത്രമാണിപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പ്രതീക്ഷ.
[fb_pe url=”https://www.facebook.com/JoyMathew4u/posts/659181070908069″ bottom=”30″]
Discussion about this post