ഡല്‍ഹി: കേരള ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് ഹൈക്കോടതി. മീഡിയാ റൂം ഉടന്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോള്‍ മീഡിയാ റൂം തുറന്നാല്‍ അത് പ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്നും ഈ മാസം 21 നു ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
അതേസമയം പ്രശ്നത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയാണെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
ഹരജി നേരത്തെ പരിഗണിച്ചപ്പോള്‍ ഹൈകോടതിയുടെ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് ഉന്നതതല ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചത്.
Discussion about this post