തിരുവനന്തപുരം: കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നും ഈ നോട്ടുകള്‍ നല്കിയാല് ‘പുലിമുരുകന്’ സിനിമയുടെ ടിക്കറ്റുകള്‍ നല്‍കുമെന്ന് സിനിമയുടെ അണിയറക്കാര്‍ അറിയിച്ചു. പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഡിസംബര്‍ 30വരെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും 500, 1000 നോട്ടുകള്‍ നല്കി ടിക്കറ്റുകള്‍ വാങ്ങാമെന്നും അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Discussion about this post