ഡല്‍ഹി: രാജ്യത്ത് നിലവിലെ 500, 1000 രൂപ നോട്ടകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ പുകഴ്ത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രാജ്യത്ത് സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ മിന്നലാക്രമണം നടത്തിയ പ്രധാനമന്ത്രിയുടെ നീക്കത്തെ പുതിയ ഇന്ത്യ പിറന്നു എന്ന വിശേഷണത്തോടെയാണ് രജനികാന്ത് വരവേറ്റത്.
Hats off @narendramodi ji. New india is born #JaiHind
— Rajinikanth (@rajinikanth) November 8, 2016
പുതിയ 2,000 രൂപ നോട്ടിന് പിങ്ക് നിറമായതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന് പ്രതികരിച്ചത്. പിങ്ക് എഫക്ട് ആണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അനുഷ്ക ശര്‍മ്മ, ഫര്ഹാന് അക്തര്‍, മല്ലിക ശെരാവത്ത്, കരണ്‍ ജോഹര്‍, തുടങ്ങിയ പ്രമുഖരും തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി
https://twitter.com/karanjohar/status/796058172972744704?ref_src=twsrc%5Etfw
A welcome bold&courageous step by PM Modiji towards nation building.Each 1of us shld cooperate in d larger interest of d nation #BlackMoney
— Anushka Sharma (@AnushkaSharma) November 8, 2016
Super move by @narendramodi govt in the war against black money.. kudos to the think tank. #endcorruption
— Farhan Akhtar (@FarOutAkhtar) November 9, 2016
Indeed a bold & brilliant move by our Prime Minister Mr Modi to not only curb corruption & black money but also terrorism @PMOIndia #Modi
— Mallika Sherawat (@mallikasherawat) November 8, 2016
ചൊവ്വാഴ്ച രാത്രിയാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കാര്യം പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇക്കാര്യം വ്യക്തമാക്കിയത്. പഴയ നോട്ടുകള്‍ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post