കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി മാറ്റം തിരിച്ചടി നല്‍കുന്നത് പ്രധാനമായും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കാണെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത് മേഖലയില്‍ സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക് നിറം നല്കുന്ന നീക്കമാണെന്നതില്‍ സംശയമില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വസ്തുവിന് നല്കുന്ന വില ആധാരത്തില്‍ കാണിക്കേണ്ടി വരും. കേരളത്തിലെ കളളപ്പണ നിക്ഷേപത്തിന്റെ പ്രധാന മേഖലകളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. ശരാശരി അന്‍പതിനായിരം രൂപ സെന്റിനു വിലയുളള വസ്തു പോലും രണ്ടു ലക്ഷവും, മൂന്നു ലക്ഷവും എന്നിങ്ങനെ പല ഇരട്ടി വിലയ്ക്ക് വാങ്ങി സൂക്ഷിച്ചവരുണ്ട്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ഇത്തരത്തില്‍ കളളപ്പണനിക്ഷേപം നടത്തിയിട്ടുളളത്. ഇത്തരം ഭൂമാഫിയകള്‍ക്ക് വന്‍ തിരിച്ചടിയാകുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി.
500, 1000 രൂപ നോട്ടുകള്‍ അസാധുവായതോടെ, ഇനി വരും നാളുകളില്‍ ചെക്കുകളിലൂടെയും, ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴിയുമാകും മിക്കവാറും ഇടപാടുകള്‍ നടക്കുക. ഇതു വഴി വയ്ക്കുക റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിലയിടിവിനു തന്നെയാവും. സ്വാഭാവികമായും സര്‍ക്കാരിനു ലഭിയ്ക്കേണ്ട നികുതിയിനത്തിലും സുതാര്യതയും, കൃത്യതയും നിലനിര്‍ത്താനും ഇതു വഴി വയ്ക്കുമെന്നു കരുതപ്പെടുന്നു.
എല്ലാത്തിലുമുപരിയായി സാധാരണക്കാരന് സ്വന്തമായൊരു വീട് എന്ന സ്വപ്നം ലളിതസാദ്ധ്യമാക്കുന്ന ഒരു നീക്കം എന്ന നിലയില്‍ പുതിയ നടപടി ഭൂരിപക്ഷം വരുന്ന മദ്ധ്യവര്ത്തിസമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഓഹരിനിലവാരവും കാണിക്കുന്നത് ഈ സൂചന തന്നെയാണ്. പതിനഞ്ചു ശതമാനത്തിലേറെ ഇടിവാണ് ആദ്യ മണിക്കൂറുകളില്‍ തന്നെ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്കെല്ലാം പ്രകടമായ ഇടിവാണ് നേരിട്ടിരിക്കുന്നത്. ഇത് മേഖലയില്‍ സാധാരണക്കാരന്റെ പ്രതീക്ഷകള്‍ക്ക് നിറം നല്കുന്ന നീക്കമാണെന്നതില്‍ സംശയമില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചെറിയ മൂല്യമുള്ള നോട്ടുകള്‍ കെട്ടുകളായി കൈമാറാന്‍ പറ്റാത്തതിനാല്‍ വലിയ ഇടപാടുകള്‍ക്ക് ജനങ്ങള്‍ ബാങ്കുകളെ ആശ്രയിക്കും. ഇത് കള്ളപ്പണം കുറയ്ക്കും. കള്ളപ്പണക്കാര്‍ കെട്ടുകെട്ടായി വച്ചിരിക്കുന്ന 500, 1000 നോട്ടുകള്‍ ഉപയോഗശൂന്യമാവും. ഭീകരരെ സഹായിക്കാന്‍ ഇത്തരം നോട്ടുകള്‍ നല്കിയിട്ടുണ്ടെങ്കില് അതും വെള്ളത്തിലാകും. പുതിയ 2000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഇറക്കുന്നത് ആധുനിക ചിപ് ഘടിപ്പിച്ചായിരിക്കും. ഇത് സാറ്റലൈറ്റ് വഴി നിരീക്ഷിക്കാനാവും. കണക്കിലധികം ഒരിടത്ത് കെട്ടിവച്ചാല്‍ പിടിവീഴും.
കാലക്രമേണ നോട്ടുകള്‍ ഉപയോഗിക്കാതെയുള്ള ക്രയവിക്രയം നിലവില്‍ വരും. നികുതി വലയില്‍ നിന്ന് മാറി നില്ക്കുന്ന കള്ളപ്പണക്കാര്‍, മാഫിയകള്‍ തുടങ്ങിയ വന്‍ അധോലോകക്കാര് കളത്തിന് വെളിയിലാകും. നികുതി നല്കി മാന്യമായ ബിസിനസ് നടത്തുന്നവര്‍ക്ക് കൂടുതല്‍ പുരോഗതിയും ആദരവും കൈവരും. പണപ്പെരുപ്പം കുറയാന്‍ സാദ്ധ്യത. സാധനങ്ങളുടെ വിലയും അതുവഴി കുറയും. ഓഹരി വ്യവഹാരങ്ങളെ എങ്ങനെ ബാധിക്കുമെന്നത് വരുംദിവസങ്ങളില്‍ അറിയാം. ആദായ നികുതി വകുപ്പിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി ഉപയോഗിക്കാതിരുന്നവര്‍ക്ക് വന്‍ തിരിച്ചടി. അതിന് ഉറവിടം കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി വന്‍തുക ബാങ്കിലടച്ച് മാറ്റാന്‍ ഉറവിടം കാണിക്കേണ്ടി വരും. അതിന് പലരും തയ്യാറാകില്ല. ഭാവിയില്‍ പൊതുവെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും.
Discussion about this post