മോഹന്‍ലാല്‍ വളരെ സിമ്പിളും ഫ്രണ്ട്ലിയും ആണെന്നും മമ്മൂട്ടി വലിയ ഗൗരവക്കാരനാണെന്നും പൊതുവെ ഒരു അഭിപ്രായം എല്ലാവര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയ മമ്മൂട്ടിയോട് ഒരു ആരാധകന് ഇതു സംബന്ധിച്ച് നേരിട്ട് ചോദിച്ചു. മമ്മൂട്ടി മറുപടി നല്‍കുകയും ചെയ്തു.
മമ്മൂട്ടിയുടെ സ്വഭാവത്തില്‍ അഹംഭാവവും അഹന്തയുമൊക്കെയുണ്ട് എന്നാണ് പൊതുവെയുള്ള സംസാരം. ഇത് മാറ്റിക്കൂടേ എന്നായിരുന്നു ചോദ്യം. മമ്മൂട്ടിയോട് അടുക്കാന്‍ മോഹന്‍ലാലിനെപ്പോലെ അത്ര എളുപ്പമല്ല എന്ന പൊതുബോധമുണ്ടെന്നും ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിരുന്നു.
‘ആ പൊതുബോധം മാറ്റേണ്ടത് ആരാണ്, ഞാനാണോ അതോ പൊതുബോധം വെച്ചിരിക്കുന്നവരാണോ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. ഈ പ്രായത്തിലും ഇത്രയും സുന്ദരനാവാന്‍ എന്തു പുണ്യമാണ് ചെയ്തതെന്നായിരുന്നു ചോദ്യം. ‘ഞാന്‍ ചെയ്ത പുണ്യമല്ല, നിങ്ങളൊക്കെ ചെയ്ത പുണ്യമാണ്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മമ്മൂട്ടിയും ദുല്‍ഖറും ഒരുമിക്കുന്ന ചിത്രം എന്നാണുണ്ടാവുകയെന്നായിരുന്നു മറ്റൊരു ചോദ്യം. ‘എന്നാണെന്നാണ് ഞാനും ആലോചിക്കുന്നത്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
പ്രസംഗത്തിനു ശേഷം മമ്മൂട്ടിയും സദസ്സും തമ്മില്‍ നടന്ന സംവാദത്തിലായിരുന്നു ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത്.
Discussion about this post