നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുലിനരേന്ദ്രനായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡ്. തിരുവനന്തപുരത്തെ വെള്ളയമ്പലത്താണ് പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡില്‍ മോഹന്‍ലാലിന്റെ തലവെട്ടി മാറ്റി പകരം പ്രധാനമന്ത്രിയുടെ മുഖം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. കള്ളപ്പണത്തിനെതിരെ നടപടി എടുത്തതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ടാണ് ബോര്‍ഡ്. സ്വകാര്യ ട്രാവല്‍ ഏജന്‍സിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനമായത് കൊണ്ടാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബോര്‍ഡ് സ്ഥാപിച്ചതെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറഞ്ഞു. പുലിമുരുകന് സിനിമയോടുള്ള ഇഷ്ടവും ബോര്‍ഡിന് പിന്നിലുണ്ടെന്നും അവര്‍ വ്യക്തമാക്കി. പുലിനരേന്ദ്രന്‍ വേട്ട തുടങ്ങിയെന്നും ബാങ്കുകളും എ.ടി.എമ്മുകളും പെട്രോള്‍ പമ്പുകളും എയര്പോര്ട്ടുകളുമാണ് റിലീസ് കേന്ദ്രങ്ങളെന്നും ബോര്‍ഡ് പറയുന്നു.
Discussion about this post