തിരുവനന്തപുരം: സഹകരണബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും. റിസര്‍വ് ബാങ്ക് തിരുവനന്തപുരം ഓഫിസിന് മുന്നിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ‘നിസഹകരണ സമരം’ നടത്തുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമരം.
ജനങ്ങളുടെ മേഖലയാണ് സഹരണ ബാങ്കുകളെന്നും ജനകീയ പ്രസ്ഥാനമായാണ് അത് നിലനില്‍ക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സഹകരണ മേഖല അസ്ഥിരപ്പെടുത്തുന്നതിനോട് യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. യു.ഡി.എഫും സമരത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാറിന്റെ സമരത്തെ പിന്തുണക്കുന്നുവെന്ന്് ഉമ്മന്‍ചാണ്ടി അറിയിച്ചു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് തടയിടുന്ന നിലപാട് കേന്ദ്രം തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ സമരത്തിന് സര്‍ക്കാര്‍ തയാറായത്.
Discussion about this post