നാഷണല്‍ ജോഗ്രഫിക് മാഗസിനിലും താരമായി ഇന്ത്യയുടെ മംഗള്യാന്. മൂന്ന് വര്‍ഷം മുമ്പ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് പകര്‍ത്തിയ ചിത്രമാണ് ഈ ലക്കത്തിലെ മുഖചിത്രം.
ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മംഗള്യാന് പകര്‍ത്തിയതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 50-ല്‍ അധികം ചൊവ്വാ ദൗത്യങ്ങള്‍ നടന്നുവെങ്കിലും ഇത്രയും വ്യക്തതയുള്ള ചിത്രങ്ങള്‍ അവയ്ക്കൊന്നും പകര്‍ത്താന്‍ സാധിച്ചിട്ടില്ല. അതും 450 കോടി രൂപ എന്ന കുറഞ്ഞ ചിലവില്‍ നടത്തിയ ദൗത്യത്തില്‍ നിന്ന്.
പുതിയ 2000 രൂപ നോട്ടിലും മംഗളയാന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാഷണല്‍ ജോഗ്രഫിക് മാഗസിനിലും മംഗളയാന്‍ താരമായി മാറിയിരിക്കുന്നത്.
Discussion about this post