സ്വന്തം അഭിപ്രായം പറയാന്‍ താന്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. എം.എം. മണി സംസ്ഥാന മന്ത്രിസഭയില്‍ അംഗമായെന്ന പ്രഖ്യാപനത്തിന് തൊട്ടുപിറകെ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് ജൂഡ് വിമര്‍ശകര്‍ക്കെതിരെ മറുപടിയുമായി രംഗത്തുവന്നിരിക്കുന്നത്.
അഭിപ്രായം ഇനിയും പറയും. ഒരു പാര്‍ട്ടി ലേബലും ആഗ്രഹിച്ചിട്ടില്ല. അതിനു വേണ്ടി പോസ്റ്റിടാറുമില്ല. വന്നു തെറി പറയുന്നവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെയാണ് അപമാനിക്കുന്നത് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രസഭയിലുണ്ടായ അഴിച്ചുപണിയ്ക്ക് തൊട്ടുപിന്നാലെ ‘വെറുതെ സ്‌കൂളില്‍ പോയി’ എന്ന ജൂഡിന്റെ നിരുപദ്രവകരം എന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന ഒരു പോസ്റ്റാണ് വലിയ കോളിളക്കം ഉണ്ടാക്കിയത്. പോസ്റ്റില്‍ ജൂഡ് ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഉദ്ദേശിച്ചത് പുതിയ മന്ത്രി എം.എം. മണിയെയാണെന്ന് പറഞ്ഞ് ആളുകള്‍ ജൂഡിനെതിരെ തിരിയുകയായിരുന്നു.
മണിയാശാനെ അപമാനിച്ചുവെന്നാരോപിച്ച് ജൂഡിന്റെ പോസ്റ്റിന് കീഴെ പൊങ്കാലയായിരുന്നു.
Discussion about this post