ഡല്‍ഹി: സൂപ്പര്‍ സീരീസ് കിരീടം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ താരോദയം പി.വി.സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും സച്ചിന് തെന്‍ഡുല്‍ക്കറും രംഗത്തെത്തി. ആദ്യ സൂപ്പര്‍ സീരീസ് കിരീട നേട്ടത്തിന് ഉടമയായ സിന്ധുവിന് ട്വിറ്ററിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്.
ഒരുപാട് നേട്ടങ്ങള്‍ മുന്നിലുണ്ടെന്ന് സച്ചിന് അനുമോദനത്തില്‍ പറഞ്ഞു. നേട്ടത്തില്‍ സിന്ധുവിനെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ചയാണ് ചൈനീസ് താരം സുന് യുവിനെ തകര്‍ത്ത് സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടിയത്.
Discussion about this post