വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു. അബു അഫ്ഗാന് അല്‍-മസാരിയാണു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു പെന്റഗണ്‍ അറിയിച്ചു. നവംബര്‍ എട്ടിനു സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ സര്മാടയില് നടത്തിയ വ്യോമാക്രമണത്തിലാണ് അല്‍-മസാരി കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനില്‍ വച്ചാണു അല്‍-മസാരി അല്‍ക്വയ്ദയില്‍ അംഗമാകുന്നത്. പിന്നീട് അദേഹം സിറിയയിലേക്കു മാറുകയായിരുന്നു. തെക്കു പടിഞ്ഞാറന്‍ എഷ്യ, യുഎസ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മസാരിയായിരുന്നെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പറഞ്ഞു.
Discussion about this post