തിരുവനന്തപുരം: കേരളത്തില്‍ യുഎപിഎ ചുമത്തുന്ന കേസുകളില്‍ വര്‍ദ്ധന. മാവോയിസ്റ്റ് ആശയ പ്രചാരകര്‍ക്കെതിരെ യുഎപിഎ മാവോയിസ്റ്റ് ആശയപ്രചാരകര്ക്കെതിരെ 9 കേസുകള്‍ ചുമത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മൂന്നെണ്ണവും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്.
യുഎപിഎ ചുമത്തുന്നതിനെതിരെ ഇടത് സഹയാത്രികനായ സെബാസ്റ്റിയന് പോള്‍ രംഗത്തെത്തി. വോട്ട് ബഹിഷ്ക്കരണത്തിന് ആഹ്വാനം ചെയ്യന്നവര്‍ക്കെതിരെ പോലും അപഹാസ്യമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പോലിസ് വെടിവച്ച് കൊന്ന സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സെബാസ്റ്റ്യന്‍ പോളിനെ പോലെയുള്ളവര്‍ രംഗത്തെത്തിയത്.
Discussion about this post