തിരുവനന്തപുരം : ധനമന്ത്രി കെ.എം മാണിക്കെതിരെ 116.15കാടി രൂപയുടെ അഴിമതിയാരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍.116 കോടി രൂപയുടെ റവന്യൂ റിക്കവറിക്ക് മന്ത്രി കെ.എം മാണി സ്റ്റേ നല്‍കിയെന്നാണ് പുതിയ ആരോപണം. ഇല്ലാത്ത അധികാരമുപയോഗിച്ചാണ് മന്ത്രി മാണി ഇതിന് സ്റ്റേ നല്‍കിയതെന്നാരോപിച്ച് വി.ശിവന്‍കുട്ടി എംഎല്‍എയാണ് രംഗത്തെത്തിയിരിക്കുന്നത്.116.15 കോടി രൂപയുടെ റവന്യൂ റിക്കവറിയിലൂടെ മാണി 211 പ്രമുഖ വ്യാപാരികള്‍ക്കാണ് വഴിവിട്ട സഹായം നല്‍കിയത്. ഇതുവഴി മാണി 16 കോടിരൂപ കോഴ വാങ്ങിയതായും ആരോപിക്കപ്പെടുന്നു.
ബാര്‍കോഴക്കേസ് ഒതുക്കിത്തീര്‍ക്കുന്നതിനായി ധനമന്ത്രിയുടെ മകനും എംപിയുമായ ജോസ് കെ മാണി പത്ത് കോടി രൂപ നല്‍കാമെന്ന് പറയുന്നതിന്റെ ,സിഡിയും പ്രതിപക്ഷം നിയമസഭയിലെ മേശപ്പുറത്ത് വെച്ചു. ഇതില്‍ പണം നല്‍കാമെന്ന് കെ.എം മാണിയുടെ മരുമകനായ സ്റ്റീഫനും,ജോസ് കെ മാണിയുടെ സഹായി ജോര്‍ജ് എന്നായാളും പറയുന്നതായും ,ജീവന് പോയാല്‍ താന്‍ കേസില്‍ നിന്നും പിന്മാറില്ലെന്ന് ബിജു രമേശ് പറയുന്നതായും ഉണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു.മാണി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും, ബാര്‍കോഴക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം കേസ് ഒതുക്കി തീര്‍ക്കുന്നതിനായി ജോസ്. കെ മാണി തനിക്ക് പത്തു കോടി വാഗ്ദാനംചെയ്തതായി ആരോപണമുന്നയിച്ച ബാര്‍ ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ്റ് ബിജു രമേശ് പറഞ്ഞു. പത്ത് കോടി തനിക്ക് നല്‍കാമെന്നും അധികമായി ഒരു കോടി സംഘടനയ്ക്ക് നല്‍കാമെന്നും ജോസ് കെ.മാണി അറിയിച്ചതായി ബിജു പറഞ്ഞു.
Discussion about this post