കോഴിക്കോട്; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ സിപിഎമ്മിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം.പിണറായി വിജയൻറെ ധാർഷ്ട്യം മുതൽ എസ്എഫ്‌ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായി. സിപിഐഎം ജനങ്ങളിൽ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. സർക്കാരും സിപിഐഎമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായെന്ന് മുഖപത്രം കുറ്റപ്പെടുത്തുന്നു.
അസഹിഷ്ണുതയുടെയും ധാർഷ്ട്യത്തിൻറേയും വക്താക്കളായി സിപിഐഎം നേതാക്കൾ മാറി. സിപിഎം നേതാക്കൾ മാദ്ധ്യമങ്ങൾക്കു മുൻപിൽ പോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികർത്താക്കളിട്ട മാർക്കാണ് ഈ ഒറ്റസംഖ്യ.ആരോഗ്യ വകുപ്പ് ഉൾപ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. ട
പോലീസ് രാജിൽ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടു. തുടർ തുടരണം നൽകിയ അധികാര ധാർഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിൻറെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
പോരായ്മകൾ കണ്ടെത്തി പരിഹരിച്ചു മുന്നോട്ടു പോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. 2019ൽ സമാന തിരിച്ചടിയുണ്ടായപ്പോൾ ‘എന്റെ ശൈലി, എന്റെ ശൈലിയാണ്. അതിന് മാറ്റമുണ്ടാകില്ല’എന്ന് പറഞ്ഞ പിണറായി, തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്ന് പറയുന്നത് പരാജയത്തിന്റെ മുറിവാഴത്തിൽനിന്ന് മാത്രമല്ല, കേരളരാഷ്ട്രീയത്തിലെ ദിശമാറ്റത്തിന്റെ ആശങ്കയുടെ തിരിച്ചറിവിൽനിന്നു കൂടിയാണെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.
Discussion about this post