മുംബൈ: നോട്ട് അസാധുവാക്കല്‍ പ്രഖ്യാനത്തിന് പിന്നാലെ രണ്ട് ദിവസംകൊണ്ട് സ്വര്‍ണക്കടകളില്‍നിന്ന് വിറ്റുപോയത് 15 ടണ്‍ സ്വര്‍ണം. നവംബര്‍ എട്ടിനും ഒമ്പതിനുമായാണ് 5000 കോടി മൂല്യമുള്ള സ്വര്‍ണം വിറ്റഴിഞ്ഞത്.
500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈമാറിയാണ് ഇത്രയും തുകയുടെ സ്വര്‍ണം ജനങ്ങള്‍ വാങ്ങിക്കൂട്ടിയതെന്ന് ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കി. അസോസിയേഷന് കീഴില്‍ 2,500 ജ്വല്ലറികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Discussion about this post