ഇസ്ലാമാബാദ്: പ്രകൃതിവാതക പദ്ധതിക്കായി പാക്കിസ്ഥാന് അനുവദിച്ച പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് പിന്‍വലിച്ചു. പദ്ധതിയുടെ വികസനത്തിനായി വാതക വിതരണ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമോ താല്പര്യമോ ഇല്ലാത്തതാണ് വായ്പ പിന്‍വലിക്കാന്‍ കാരണമായത്.
പൈപ്പ്ലൈന് വഴിയുള്ള വാതകവിതരണം മൂലം ഉണ്ടാകുന്ന വാണിജ്യ നഷ്ടവും മറ്റും പ്രക്യതി വാതക പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ കുറയും എന്ന ഉദ്ദേശത്തോടെയാണ് സുയി സതേണ്‍ ഗ്യസ് കമ്പനി പദ്ധതിയുടെ ചുമതല ഏറ്റെടുക്കുന്നത്. എന്നാല്‍ മുന്നോട്ടുള്ള പുരോഗതിയില്‍ കാര്യക്ഷമമായി കാര്യങ്ങള്‍ നീക്കാത്തതാണ് ലോകബാങ്കിന്റെ അതൃപ്തിക്ക് കാരണമായത്.
Discussion about this post