ശ്രീനഗര്‍:കശ്മീരി പണ്ഡിറ്റുകളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തി കശ്മീരി പണ്ഡിറ്റുകള്‍ക്ക് മുവ്വായിരത്തോളം തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി.
കശ്മീരി അഭയാര്‍ത്ഥികളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും, ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടന്നുവെന്നും നീതിന്യായ വകുപ്പ് മന്ത്രി സൈദ് ബക്രത്ത് ബുഖാരി അറിയിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തൊഴില്‍ രഹിതരായ കശ്മീരി പണ്ഡിറ്റ് യുവാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ റീലീഫ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. ഇരുപത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
താഴ്വരയിലെ കശ്മീരി അഭയാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്ന ഉന്നത ുപദേശക സമിതി പുനസംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രധാനമന്ത്രിയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തി അഭയാര്‍ത്ഥികളായ പണ്ഡിറ്റ് യുവാക്കള്‍ക്ക് 3000 തൊഴിലവസരങ്ങള്‍ അനുവദിക്കുന്നത് താഴ്വരയിലേക്ക് ക്ശമീരി പണ്ഡിറ്റുകള്‍ തിരികെ എത്തുന്നത് വഴിയൊരുക്കും. ഇതിന്റെ ഭാഗമായി കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. 18,689 കുടംുബങ്ങളെ ഇക്കാര്യം ഇതിനകം അറിയിച്ചിട്ടുണ്ട്. 41,117 അഭയാര്‍ത്ഥി കുടുംബങ്ങളാണ് താഴ്വരയില് ഉള്ളത്. 127.28 കോടി രൂപയും ാമ്പത്തിക സഹായവും അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി നീക്കിവച്ചിട്ടുണ്ട്.
കശ്മീരില്‍ ബിജെപി-പിഡിപി സഖ്യം അധികാരമേറ്റത് കശ്മീരി പണ്ഡിറ്റുകളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Discussion about this post