മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞ കുറിമുണ്ട് ചുറ്റി എന്ന ഗാനം നിഷ്ക്കളങ്കമായി പാടുന്ന ഒരു കൊച്ചുഗായികയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. തന്റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നായ ഈ ഗാനം ഇത്ര മനോഹരമായി പാടിയ ആ കുഞ്ഞുഗായികയെ അന്വേഷിക്കുകയാണ് ഗായിക കെ.എസ് ചിത്ര.
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും വേണ്ടി താന്‍ ഈ വീഡിയോ അപ്ലോഡ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ചിത്ര തന്റെ ഫേസ്ബുക്ക് പേജില്‍ ഈ കുഞ്ഞുഗായികയുടെ പാട്ട് ഷെയര്‍ ചെയ്തത്.
ഈ കുഞ്ഞുസുന്ദരി ആരെന്ന് അറിയാവുന്നവര്‍ പറഞ്ഞുതരണമെന്നും ചിത്ര ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. പാട്ടുപോലെ തന്നെ ഏറെ ഹൃദ്യമാണ് ആ കുഞ്ഞിന്റെ നിഷ്ക്കളങ്കതയെന്നും ചിത്ര കുറിക്കുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്സ്ആപ്പ് വഴി ഈ കുഞ്ഞിന്റെ ഗാനം പ്രചരിക്കുന്നുണ്ട്. കരിമഷികൊണ്ട് പൊട്ടുകുത്തി കാലില്‍ താളമടിച്ചുകൊണ്ടാണ് ഈ കുഞ്ഞ് ഏറെ ഹൃദ്യമായി ഈ ഗാനം ആലപിക്കുന്നത്.
ഏതാണ്ട് ഒരു വയസ് മാത്രം പ്രായം തോന്നിക്കുന്ന ഈ കുഞ്ഞ് അക്ഷരം പോലും ഉച്ചരിക്കാന്‍ കഴിയാത്ത പ്രായത്തില്‍ ഇത്ര മനോഹരമായി പാടിയത് ഏവരേയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
[fb_pe url=”https://www.facebook.com/kschithraofficial/” bottom=”30″]
Discussion about this post