കൊച്ചി: പ്രമുഖരും, കലാകാരന്മാരും ഉള്‍പ്പടെ അന്‍പതോളം പേര് തൃപ്പൂണിത്തുറയില്‍ ബിജെപിയില്‍ ചേര്‍ന്നു. സാമുദായിക സംഘടന നേതാക്കള്‍ ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങള്‍ക്ക് ബിജെപി സ്വീകരണം നല്കി.
ബ്രാഹ്മണസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എസ് രാമന്, ജനതാദള്‍ മഹിള സംഘടന സംസ്ഥാനപ്രസിഡണ്ട് അര്‍ച്ചന നാരായണന്, മുന്‍ കൗണ്‍സിലര്‍ വേണുഗോപാല്‍ രാധാകൃഷ്ണന്, വാദ്യകലാകാരന്മാരായ കലാമണ്ഡലം ഗോപികൃഷ്ണന് തമ്പുരാന്, തൃപ്പൂണിത്തുറ ഹരി, ക്യാപ്റ്റന്‍ കേരളവര്‍മ്മയുടെ മകള്‍ ജയശ്രി വര്‍മ്മ, കഥാകാരി സി.എസ് രാജലക്ഷ്മി, പൂര്‍ണ ശ്രീ കേറ്ററിംഗ് ഉടമ സുനില്‍ തമ്പാന് ഉള്‍പ്പടെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് അംഗത്വം വിതരണം ചെയ്തു. ബിജെപി വ്യവസായ സെല്‍ കണ്‍വീനര്‍ ഋഷി പല്‍പ്പു, ബിജെപി സംസ്ഥാന സമിതിയംഗം കെപി സുബ്രഹ്മണ്യന്, സംസ്ഥാന കൗണ്‍സില്‍ അംഗം യു മദുസൂദന്‍, അരുണ്‍ കല്ലാത്ത് തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
തൃപ്പൂണിത്തുറ നഗരസഭ മുന്‍ ചെയര്‍ പേഴ്സണ്‍ രഞ്ജിനി സുരേഷ് ഉള്‍പ്പടെ നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രഞ്ജിനി സുരേഷും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post