ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ താരമെന്ന റെക്കോഡ് ദക്ഷിണാഫ്രിയ്ക്കന്‍ താരം ഡിവില്ലിയേഴ്സിന്. 31 സിക്സര്‍ എന്ന റിക്കി പോണ്ടിംഗിന്റെ റെക്കോഡ് ഇന്ന് യുഎഇയുമായി നടന്ന കളിയില്‍ ഡിവില്ലിയേഴ്സ് മറികടന്നു. നാല് സിസക്റുകളാണ് ഈ മത്സരത്തില്‍ വില്ലി നേടിയത്.ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ എന്ന റെക്കോഡും ഡിവില്ലിയേഴ്സ് കുറിച്ചു. 20 സിക്സറുകള്‍ ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ നായകന് നേടി.
ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തില്‍ യുഎഇയ്ക്ക് എതിരെ ദക്ഷിണാഫ്രിക്ക 146 റണ്‍സിന് വിജയിച്ചു, 342 റണ്‍സ് വിജയലക്ഷ്യം മറികടക്കാനെത്തിയ യുഎഇ 195 റണ്‍സിന് പുറത്തായി.57 റണ്‍സെടുത്ത യുഎഇയുടെ ഇന്ത്യന്‍ സാന്നിധ്യം സന്ദീപ് പാട്ടീല്‍ മാത്രമാണ് മികച്ചപ്രകടനം പുറത്തെടുത്തത്
നേരത്തെ ദക്ഷിണാഫ്രിക്ക 6വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സെടുത്തു. ഏഴാമനായി ഇറങ്ങിയ ബെഹറദീന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 341ല്‍ എത്തിച്ചത്. ബെഹറദീന് 31 പന്തില്‍ 64 റണ്‍സെടുത്തു. ഡിവില്ലിയേഴ്സിന് ഒരു റണ്ണിന് സെഞ്ചുറി നഷ്ടമായി.
ഡേവിഡ് മില്ലര്‍ 49റണ്‍സെടുത്തു. റിലീ റൂസോവ് 43 റണ്‍സെടുത്തു. ടോസ് േനടിയ യുഎഇ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു
Discussion about this post