പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. പുലര്‍ച്ചെ മൂന്നുമണിക്കാണ് ചടയന്‍കാലായില്‍ ബിജെപി മുന്‍ പഞ്ചായത്തംഗമായ കണ്ണന്റെ വീടിന് നേര്‍ക്കാണ് ആക്രമണം നടന്നത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് അക്രമികള്‍ തീയിടുകയും തീപടര്‍ന്ന് സമീപത്തുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വീടിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. സംഭവത്തില്‍ വീടിന് സാരമായ കേടുപാടുകളുമുണ്ട്.
കണ്ണന്, കണ്ണന്റെ ഭാര്യ വിമല, കണ്ണന്റെ സഹോദരന് രാധാകൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിമലയുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ക്ക് 80 ശതമാനവും പൊള്ളലേറ്റുവെന്നാണ് സൂചന. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലാണ് വിമലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ പാലക്കാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇവിടെ ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണോ ആക്രമണമെന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post