ബീജിംഗ്: ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസ് ആക്രമിച്ച നാലു തീവ്രവാദികളെ വെടിവെച്ച് കൊലപ്പെടുത്തി.
ഓഫീസിന്റെ മുറ്റത്തേക്ക് കാര്‍ ഇടിച്ച് കയറ്റിയ ശേഷം സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുറച്ചുമാസങ്ങളായി സമാധാനം നിലനില്‍ക്കുന്ന പ്രവിശ്യയില്‍ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയില്‍ ഹാന്‍ ചൈനീസുകാര്‍ താമസിക്കുന്നതിന് എതിരെ ഉയ്ഗര്‍ മുസ്ലീങ്ങള്‍ പ്രതിഷേധം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ മൂവ്‌മെന്റ് എന്ന സംഘമാണെന്നാണ് ചൈന പറയുന്നത്.
Discussion about this post