ഗുജറാത്ത് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. എണ്‍പത് ശതമാനം സീറ്റുകളിലും ബിജെപി വിജയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് ജനകീയ പിന്തുണ ലഭിച്ചുവെന്നതിന്റെ തെളിവാണ് വിജയമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
"અગાઉ ૧૪૦૦થી પણ વધુ ગ્રામપંચાયતોએ સમરસ બની ભાજપાના વિચારને સમર્થન આપીને સંપ, એકતા અને વિશ્વાસનું વાતાવરણ બનાવ્યું છે." – @jitu_vaghani
— BJP Gujarat (@BJP4Gujarat) December 29, 2016
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തിന് ശേഷം നടക്കാനിരിക്കെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരാളികളെ നിലംപരിശാക്കി നേടിയ വിജയം ബിജെപിയ്ക്ക് അത്മവിശ്വാസം പകരും. ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി വിജയം നേടിയിരുന്നു.
മഹാരാഷ്ട്ര, രാജസ്ഥാന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും, ചണ്ഡിഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും, ലോകസഭ ഉപതെരഞ്ഞെടുപ്പിലും ഒരു മാസത്തിനിടെ ബിജെപി വിജയം കരസ്ഥമാക്കിയിരുന്നു.
Discussion about this post