തിരുവനന്തപുരം : ബാര്കോഴയാരോപണത്തില് ധനമന്ത്രി കെ.എം മാണി നല്കിയ മാനനഷ്ടക്കേസില്‍ ബാറുടമ ബിജു രമേശിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം.ജൂണ്‍ 21ന് ഹാജരാകാണ് നിര്‍ദേശം.മാണി നല്കിയ കേസ് തിരുവനന്തപുരം സബ് കോടതിയാണ് പരിഗണിച്ചത്.
തനിക്കെതിരെയുള്ള അഴിമതിയാരോപണത്തിന് ബാറുടമ ബിജു രമേശ് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് മാണി മാനനഷ്ടക്കേസ് നല്‍കിയത്. ഹൈക്കോടതി അഭിഭാഷകന് മുഖേനയാണ് മാണി ഹര്‍ജി സമര്‍പ്പിച്ചത്. ബിജു രമേശ് ആരോപണങ്ങള്‍ തളളിക്കളഞ്ഞ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നേരത്തേ മാണി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മാണിക്കെതിരെയുളള ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ് അറിയിച്ചതോടെ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു.
Discussion about this post