ധാക്ക: ബംഗ്ളാദേശില്‍ 2016-ല്‍ മതമൗലികവാദികളാല്‍ കൊലചെയ്യപ്പെട്ടത് 98 ഹിന്ദുക്കള്‍. 357 പേര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം ഹിന്ദുക്കള്‍ ഭീഷണി മൂലം രാജ്യം വിട്ടെന്നും റിപ്പോര്‍ട്ട്.
ഭാരതീയ ജാതീയ ഹിനു മൊഹാജോതെ എന്ന സംഘടനയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ക്ഷേത്രങ്ങള്‍ക്ക് നേരേയും നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. ഇരുനൂറിലധികം വിഗ്രഹങ്ങള്‍ നശിപ്പിച്ചു. 22 എണ്ണം മോഷ്ടിക്കപ്പെട്ടുവെന്നും സംഘടനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റ് സുകൃതി മണ്ഡല് വ്യക്തമാക്കി. നാല്‍പ്പതോളം ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയതായും മണ്ഡല് വെളിപ്പെടുത്തി.
ബംഗ്ളാദേശില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെയുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്. നവംബറില്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന കലാപം ഒരു മാസത്തിലധികം നീണ്ടു നിന്നു. നിരവധി ക്ഷേത്രങ്ങളും വീടുകളും അന്ന് തകര്‍ക്കപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യ വിഷയത്തില്‍ ഇടപെടുകയും ബംഗ്ളാദേശിനോട് വിവരം ആരായുകയും ചെയ്തിരുന്നു.
Discussion about this post