ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകള്‍. 25ലക്ഷം രൂപയുടെ നോട്ടുകളാണ് ഈ വിധത്തില്‍ ലഭിച്ചിട്ടുള്ളത്.
നവംബര്‍ 24നാണ് ഇതിന് മുമ്പ് ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തിയത്. നോട്ടുകള്‍ ബാങ്കില്‍ സ്വീകരിക്കുന്ന അവസാന തിയതി കണക്കിലെടുത്ത് വെള്ളിയാഴ്ചയായിരുന്നു ഭണ്ഡാര പരിശോധന. 4,96,01,613 രൂപയാണ് ആകെ ഭണ്ഡാര വരവായി ലഭിച്ചത്.
2.610 കിലോഗ്രാം സ്വര്‍ണ്ണവും 19.188 കിലോഗ്രാം വെള്ളി സാധനങ്ങളും വഴിപാടായി ലഭിച്ചു. അസാധുനോട്ടുകള്‍ എണ്ണിയ ബാങ്ക് തന്നെയേറ്റെടുത്തു. എസ്ബിടിക്കായിരുന്നു നോട്ടെണ്ണല്‍ ചുമതല.
Discussion about this post