കാസര്‍കോട്: ബി.ജെ.പി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്കുനേരെ ചെറുവത്തൂരില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി ജില്ല കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
അയ്യപ്പ ഭക്തന്മാരുടെ വാഹനങ്ങള്‍, പാല്, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി ജില്ല പ്രസിഡന്റ് കെ. ശ്രീകാന്ത് അറിയിച്ചു.
Discussion about this post