കൊച്ചി: നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ച കേസില്‍ നടന് വിജയ് ബാബുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മര്‍ദ്ദിച്ചതിനും തടഞ്ഞ് വെച്ചതിനും, കൊലപാതക ശ്രമത്തിനുമാണ് വീജയബാബുവിനെതിരെ എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. മര്‍ദ്ദനമേറ്റ സാന്ദ്ര ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തിവരുകയായിരുന്നു ഇടക്ക് ഇരുവരും തമ്മില്‍ കമ്പിനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഉണ്ടായി. ഇന്നലെ വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് സാന്ദ്ര പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയിലെത്തി ചികിത്സ തേടി. എളമക്കര പൊലീസ് ആശുപത്രിയിലെത്തി സാന്ദ്രയുടെ മൊഴി എടുത്തു.
സൂപ്പര്‍ഹിറ്റുകളായ ഫിലിപ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.
Discussion about this post