മുംബൈ: സുഹൃത്തിനെ കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയ്ക്ക് അജ്ഞാതന്റെ കുത്തേറ്റു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്ന യുവതിയെ അജ്ഞാതനായ ഒരാള്‍ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. തോളിലും വയറിന്റെ പിന്‍ഭാഗത്തും കുത്തേറ്റിരുന്നു. ഗുരുതരമായി കുത്തേറ്റ യുവതി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. അല്പസമയത്തിനു ശേഷം സ്ഥലത്തെത്തിയ സുഹൃത്താണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന യുവതി വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമാണ്. ഇവര്‍ കുറച്ചുകാലമായി മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിയാന്‍ യുവതിയ്ക്ക് സാധിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
Discussion about this post