കൊച്ചി: പുതിയ മലയാള സിനിമകളുടേതുള്‍പ്പെടെ വ്യാജസിഡികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഒരു വനിതയടക്കം 15 പേര്‍ പിടിയിലായി. ഇവരില്‍നിന്ന് നിരവധി സിനിമകളുടെ സിഡികള്‍ പിടിച്ചെടുത്തു.
ആന്റി പൈറസി സെല്‍ കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തും.
Discussion about this post