മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ എനിക്ക് പറ്റില്ലെന്ന് കമല്‍. കമല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം മിഴിനീര്പ്പൂവുകളില് നായകന് മോഹന്‍ലാലായിരുന്നു. പിന്നീട് കമലിന്റെ അഞ്ചു ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ചു. ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുകയും ചെയ്തു. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിനു ശേഷം ലോഹിതദാസിന്റെ രചനയില്‍ മോഹന്‍ലാലിനേയും ദിലീപിനേയും വിദ്യാ ബാലനേയും താരങ്ങളാക്കി ചക്രം എന്ന സിനിമ തുടങ്ങിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെ നായകനാക്കി ചക്രം ഒരുക്കി. ചക്രം ഉപേക്ഷിച്ചതിനു പിന്നില്‍ പലകാരണങ്ങളും പറഞ്ഞു കേട്ടു എങ്കിലും യഥാര്‍ത്ഥ കാരണം ആരും വെളിപ്പെടുത്തിയില്ല. പിന്നീട് കമല്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്തില്ല.
അതിന് കമല്‍ കാരണം വിശദീകരിക്കുകയാണ്: ഇടക്കാലത്തു ഞാന്‍ മോഹന്‍ലാലിനെ നായകനാക്കി രണ്ടു ചിത്രങ്ങള്‍ ആലോചിച്ചിരുന്നു. അദ്ദേഹവും അതുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ പിന്നീടതു കൃത്യമായി മുന്നോട്ടു പോയിരുന്നില്ല. എനിക്കൊരു ബലഹീനതയുണ്ട് ഒരു സൂപ്പര്‍താരത്തെ ഉപയോഗിക്കാന്‍ അറിയില്ല. സൂപ്പര്‍ താരത്തിന്റെ താരപ്പകിട്ടിനെ ഉപയോഗിക്കാന്‍ അറിയില്ല. എന്റെ സിനിമകള്‍ നോക്കുന്നവര്‍ക്ക് അതുമനസിലാകും. ഞാനൊരിക്കലും മോഹന്‍ലാലിനേ ഒരു സൂപ്പര്‍ താര പ്രതിച്ഛായയില്‍ കൊണ്ടുവരുന്ന കഥാപത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്കും എപ്പോഴും ആവശ്യം അങ്ങനത്തെ സിനിമയാണെങ്കില്‍ ഞാന്‍ നിസഹായനാണ്. എനിക്ക് പറ്റില്ല.
തന്നേപോലെ പല സംവിധായകരും ഉണ്ട്. ഈ രീതിയിലെ അദ്ദേഹം തനിക്ക് ഇപ്പോള്‍ അപ്രാപ്യനാണെന്നു തോന്നുന്നു. രാജമാണിക്യം വന്ന സമയത്താണു മമ്മൂട്ടിയെ ഡി ഗ്ലാമറെസ് ചെയ്താണ് കറുത്തപക്ഷികള്‍ ചെയ്തത്. അദ്ദേഹത്തിന്റെ കൂടി താല്‍പ്പര്യം അതിലുള്ളപ്പോഴാണ് ഇത് സാധിക്കുന്നത്. മമ്മൂട്ടിയേ വച്ചു എടുത്ത ഒരു സിനിമയില്‍ പോലും അദ്ദേഹത്തിന്റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിട്ടില്ല. അത് തന്റെ കഴിവുകേടായാണു താന്‍ കാണുന്നതെന്നും കമല്‍ പറഞ്ഞു. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണു കമല്‍ ഇക്കാര്യം പറഞ്ഞത്.
Discussion about this post