കണ്ണൂര്‍: പാപ്പിനിശേരി കടവത്ത് വയലിനു സമീപം കുറ്റിക്കാട്ടില്‍ വന്‍ ആയുധശേഖരം പിടികൂടി. ചാക്കില്‍കെട്ടിയ നിലയില്‍ സൂക്ഷിച്ചിരുന്ന 30 വാളുകളാണ് പോലീസ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
രാവിലെ 10 ഓടെയായിരുന്നു സംഭവം. ആയുധം കണ്ടെത്തിയ കുറ്റക്കാടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലും പരിസരങ്ങളിലും പോലീസ് വ്യാപക തെരച്ചില്‍ നടത്തി.
Discussion about this post