മുംബൈ: റിലയന്‍സിന്റെ പുതിയ 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറങ്ങുമെന്ന് സൂചന. ഡുവല്‍ കാമറ, ജിയൊ ചാറ്റ്, ലൈവ് ടി വി തുടങ്ങിയ ഓഫറുകള്‍ക്ക് പുറമെ സൗജന്യ കോളുകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ സ്മാര്‍ട്ട് ഫോണ്‍ വില്പനക്ക് വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗജന്യമായി ഇപ്പോള്‍ 4ജി നെറ്റ് അനുവദിക്കുന്നതിലൂടെ തന്നെ ഒരുപാട് പുതിയ വരിക്കാരെ നേടിയെടുത്ത റിലയന്‍സ് ഇത്രയും വില കുറച്ച് 4ജി സ്മാര്‍ട്ട് ഫോണുകള്‍ കൂടി അവതരിപ്പിക്കുകയണെങ്കില്‍ അത് മറ്റുള്ള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് കാര്യത്തില്‍ സംശയമില്ല. 2000 രൂപക്ക് മൊബൈല്‍ നിര്‍മ്മിക്കണമെന്ന് പറഞ്ഞ് സര്‍ക്കാര്‍ മൊബൈല്‍ നിര്‍മ്മതാക്കളുടെ യോഗം വിളിച്ചിരുന്നുവെങ്കിലും ആരും സഹകരിച്ചിരുന്നില്ല. അതിന് ശേഷമാണ് റിലയന്‍സിന്റെ വിപ്ലവകരമായ നീക്കം. എന്നാല്‍ എപ്പോഴാണ് റിലയന്‍സ് അവതരിപ്പിക്കുന്ന ചുരുങ്ങിയ വിലയ്ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുക എന്ന കാര്യം വ്യക്തമല്ല.
Discussion about this post