മലപ്പുറം: ഭൂമി തട്ടിപ്പുകേസില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട്. മഞ്ചേരി കോടതിയാണ് എംഎല്‍എയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി രണ്ടിനകം എംഎല്‍എയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് വാറണ്ടില്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്. പി വി ജോസഫ് എന്ന ആള് നല്കിയ കേസിലാണ് കോടതി പി വി അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2008 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പി വി അന്‍വര്‍ തന്റെ റിസോര്‍ട്ടിലേയ്ക്കായി ജോസഫിന്റെ പക്കല്‍ നിന്നും ഭൂമി വാങ്ങി. എന്നാല്‍ കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഭൂമി അന്‍വര്‍ തട്ടിയെടുത്തതായാണ് ജോസഫിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസഫ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.
കേസില്‍ രണ്ടാം തവണയാണ് അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. അഡ്വ പി എ പൗരനാണ് ജോസഫിന് വേണ്ടി ഹാജരായത്.
Discussion about this post