തഞ്ചാവൂര്‍: ബിജെപിക്കതിരെ വിമര്‍ശനവുമായി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് നടരാജന്. ബി.ജെ.പിയിലെ ഒരു വിഭാഗം അണ്ണാ ഡി.എം.കെയില്‍ പിളര്‍പ്പുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നടരാജന്റെ ആരോപണം. നല്ലഭരണം നടത്തുന്ന ഒ.പനീര്‍സെല്‍വം തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും നടരാജന് വ്യക്തമാക്കി.
” ഇത്തരം ഗൂഡാലോചനകള്‍ വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ വെല്ലുവിളി ഞാന്‍ നേരിടും. വെറുകൈയോടെ ഗുജറാത്തിലോ,? യു.പിയിലോ എവിടെ വരാനും ഞാന്‍ തയ്യാറാണ്. അണ്ണാ ഡി.എം.കെയെ തകര്‍ത്ത് ഞങ്ങളുടെ സര്‍ക്കാരിനെ താഴെയിറക്കാനാണ് അവരുടെ ശ്രമം. തമിഴ്നാടിനെ കാവി അണിയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്തുടനീളം യാത്രചെയ്ത് അവരുടെ മുഖംമൂടി ഞാന്‍ വലിച്ചുകീറും.’ നടരാജന് പറഞ്ഞു.
ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടിയില്‍ നടരാജന് സ്വാധീനം ചെലുത്തുന്നു എന്നതിന് വ്യക്തമായ ഉദാഹരണമായി അദ്ദേഹത്തിന്റെ പ്രസ്താവന.
Discussion about this post