കിംഗ്സറ്റണ്: ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന് 2008 ബീജീംഗ് ഒളിംമ്പിക്സിലെ ട്രിപ്പിള്‍ സ്വര്‍ണ്ണ നേട്ടം നഷ്ടമായി. 4ഃ100 റിലേയിലെ മത്സരത്തില്‍ നേടിയ സ്വര്‍ണ്ണമാണ് സഹതാരം ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നഷ്ടമായത്. ഉത്തേജക മരുന്ന് പരിശോധനയില്‍ ജമൈക്കന്‍ ടീമംഗം നെസ്റ്റ കാര്‍ട്ടര്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ടീമിനെ അയോഗ്യരായി പ്രഖ്യാപിച്ചത്.
ഇതോടെ മൂന്ന് ഒളിംമ്പിക്സുകളിലായി 9 സ്വര്‍ണ്ണമെന്ന നേട്ടമാണ് നഷ്ടമായത്. ഒളിംമ്പിക്സുകളില്‍ നേടിയ എല്ലാവിധ നേട്ടങ്ങളെയുമാണ് ഉസൈന്‍ ബോള്‍ട്ടിന് ഈ നടപടിയിലൂടെ നേരിടേണ്ടിവരുന്നത്. ജമൈക്കന്‍ ടീമിനെ അയോഗ്യരാക്കുന്നതായി ഐഒസി പ്രസ്താവനയില്‍ അറിയിച്ചു. മെഡലുകളും ഡിപ്ലോമകളും പിന്‍വലിക്കുന്നതായും ഇവയെല്ലാം ടീം ഉടന്‍ തിരിച്ചേല്‍പ്പിക്കണമെന്നും ഐഒസി അറിയിച്ചു.
ഒളിമ്പികിക്സ് ഉത്തജക മരുന്ന് പരിശോധന സമിതി നടത്തിയ പരിശോധനയില്‍ നെസ്റ്റ കാര്‍ട്ടര്‍ നിരോധിത മരുന്നായ മേഥില്‍ഹെക്സാനമിന്‍ ഉപയോഗിച്ചെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സ്വര്‍ണ്ണം നേടിയ ടീമിനെ അയോഗ്യരാക്കിയതോടെ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണ്ണം നഷ്ടപ്പെടുകയായിരുന്നു. റിയോ ഒളിമ്പിക്സിലെ സ്വര്‍ണ്ണ നേട്ടത്തോടെ ബോള്‍ട്ട് കുറിച്ചിരുന്ന ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം എന്ന റിക്കാര്‍ഡും നഷ്ടപ്പെട്ടു. 2008,2012,2016 ഒളിമ്പിക്സുകളില്‍ 100 മീറ്റര്‍, 200 മീറ്റര്‍, 4ഃ100 റിലേ മത്സരങ്ങളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം നേടിയതോടെയാണ് ഈ റിക്കാര്‍ഡ് ബോള്‍ട്ടിനു ലഭിച്ചിരുന്നത്. ഈ നടപടിയോടെ ബോള്‍ട്ടിന്റെ ഒന്‍പത് സ്വര്‍ണ്ണമെന്ന നേട്ടത്തില്‍ നിന്ന് ഒന്നു കുറഞ്ഞ് എട്ടെണ്ണമായി മാറി.
2008-ലെ ബീജിംഗ് ഒളിമ്പിക്സില്‍ നേടിയ സ്വര്‍ണമാണ് ഇതോടെ ജമൈക്കന്‍ ടീമിന് നഷ്ടമായത്. നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, മൈക്കല്‍ ഫ്രാറ്റര്‍ എന്നിവരായിരുന്നു ബോള്‍ട്ടിന്റെ സഹതാരങ്ങള്‍. ഉത്തേജക മരുന്ന് ആരോപണത്തെ തുടര്‍ന്ന് കാര്‍ട്ടറെ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നനു. കാര്‍ട്ടറിന്റെ രക്ത സാമ്പിളിന്റെ ഫലം ഇപ്പോഴാണ് പുറത്തുവന്നത്. ആരോപണത്തെ തുടര്‍ന്ന് പരിശോധനയ്ക്കെടുത്ത 454 പേരില്‍ ഒരാളായിരുന്നു കാര്‍ട്ടറും.
Discussion about this post