ഡല്‍ഹി: പാക്കിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനവുമായി യുഎഇ. ഭീകരവാദത്തെ ന്യായീകരിക്കാനോ നിലനിര്‍ത്താനോ മതം ഉപയോഗിക്കരുതെന്നും യു.എ.ഇ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയുമായി ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഭീകരവാദത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയാണ് ശൈഖ് സായിദ് അല്‍ നഹ്യാന്, സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന ഭീകരവാദത്തിനെതിരെ തുറന്നടിച്ചത്.
എല്ലാത്തരത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളും ആര് എവിടെ ചെയ്തതായാലും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ഒരുതരത്തിലുമുള്ള ഭീകരവാദത്തെയും ന്യായീകരിക്കാനാവില്ല ശൈഖ് സായിദ് അല്‍ നഹ്യാന് പ്രസ്താവനയില്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കവേയാണ് യു.എ.ഇയില്‍ നിന്ന് നിര്‍ണായക പിന്തുണ ലഭിച്ചിരിക്കുന്നത്. പാക് പിന്തുണയോടെയുള്ള ഭീകരവാദത്തിന് പുറമേ ഐ.എസ്. പോലുള്ള ഭീകര സംഘടനകളുടെ വളര്‍ച്ച ഇന്ത്യക്കൊപ്പം യു.എ.ഇയിലെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണി. ഈ മാസം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് യു.എ.ഇ. നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post